Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാവണന്റെ വെട്ടേറ്റ് വീണ ജഡായു, വൻ ഹിറ്റായി ചടയമം​ഗലത്തെ എർത്ത് സെന്ററും; ദിവസവും എത്തുന്നത് ആയിരങ്ങൾ, അറിയാം യാത്രയും ദൂരവും ടിക്കറ്റ് നിരക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിതേഷ് തിവാരിയുടെ രാമായണ ഒന്നാം ഭാഗം എന്ന ചിത്രം ലോകമെങ്ങും വന്‍ഹിറ്റായതോടെ ഒപ്പം ഹിറ്റായ മറ്റൊന്ന് കൂടിയുണ്ട്, അത് നമ്മുടെ സ്വന്തം കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്‍പമാണ്. ശിൽപം കാണുന്നതിനും മറ്റു കാഴ്ചകള്‍ ആസ്വദിക്കാനുമായി തിരക്കേറുന്നു. ചിത്രത്തില്‍ രാവണന്റെ പുഷ്പക വിമാനത്തില്‍ നിന്ന് സീതയെ മോചിപ്പിക്കാന്‍ ജടായു നടത്തുന്ന പോരാട്ടമാണ് സിനിമയിലെ ഏറ്റവും രോമാഞ്ചം നൽകുന്ന സീനുകളെന്ന് നിസ്സംശയം പറയാം. ഇതിന് പിന്നാലെ ജടായു എര്‍ത്ത് സെന്റര്‍ സോഷ്യല്‍ മീഡിയയിലും ട്രാവല്‍ വ്‌ലോഗുകളിലും വലിയ തരംഗമായി മാറിയതോടെയാണ് സഞ്ചാരികള്‍ ചടയമംഗലത്തേയ്ക്ക് ഒഴുകിയെത്തുന്നത്.

ദിവസവും എഴായിരത്തിലധികം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നതായി അധികൃതര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണു സന്ദര്‍ശകരില്‍ കൂടുതലും. ശബരിമല സീസണ്‍ തുടങ്ങുന്നതോടെ കൂടുതല്‍പേര്‍ സന്ദര്‍ശിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. എംസി റോഡ് വഴി ശബരിമലയിലേക്കു പോകുന്നവര്‍ക്ക് ജടായുപ്പാറ സന്ദര്‍ശിക്കാന്‍ എളുപ്പമാണ്. പാറയ്ക്കു മുകളില്‍ കോദണ്ഡരാമ ക്ഷേത്രവുമുണ്ട്.

രാമായണ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത വരാനിരിക്കുന്ന വിനോദസഞ്ചാര സീസണില്‍ ഇവിടെ സന്ദര്‍ശകരുടെ വന്‍തിരക്കിനും വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുച്ചാട്ടത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടയമംഗലത്തെ കൂറ്റന്‍ പാറക്കെട്ടിന് മുകളില്‍ 200 അടി നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് അഞ്ചല്‍ രൂപകല്‍പ്പന ചെയ്ത ബൃഹത്തായ ശില്‍പ്പമാണ് ജടായു ശില്‍പ്പം. സിനിമയുടെ റിലീസിന് പിന്നാലെ, പ്രമുഖ വ്യക്തിത്വങ്ങളും നിരവധി കണ്ടന്റ് ക്രിയേറ്റര്‍മാരും ഈ വിനോദസഞ്ചാര കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചു. സിനിമയിലെ ദൃശ്യങ്ങളും യഥാര്‍ഥ ശില്‍പ്പവും താരതമ്യം ചെയ്തുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം റീലുകളും യൂട്യൂബ് മീമുകളും ലക്ഷക്കണക്കിന് ആളുകളെയാണ് ആകര്‍ഷിച്ചത്.

വരുന്നവരിൽ പ്രമുഖരുമുണ്ട്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറും സ്ഥലം സന്ദര്‍ശിച്ചു. ജടായു എര്‍ത്ത് സെന്ററില്‍ ഗവര്‍ണര്‍ ഒന്നര മണിക്കൂറാണ് ചെലവിട്ടത്. റോപ് വേ വഴി പാറയ്ക്ക് മുകളിലെത്തി ജടായു ശില്‍പവും അവിടെ നിന്നുള്ള ദൂരക്കാഴ്ചയും കണ്ടു. ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളും ജടായു ശില്‍പവുമായി ബന്ധപ്പെട്ട വിഷയങ്ങളും മറ്റു പദ്ധതികളും സംഘാടകര്‍ ഗവര്‍ണറോട് വിശദീകരിച്ചു.

ഇനി ശിൽപ്പം കാണാൻ പോകുന്നവർ അറിയേണ്ട ചില കാര്യങ്ങൾ നോക്കാം. അതിൽ ആദ്യത്തേത് ടിക്കറ്റ് നിരക്കാണ്. പ്രധാന ശില്പത്തിനടുത്തേക്ക് പ്രവേശനം ലഭിക്കുന്ന സാധാരണ ടിക്കറ്റിന് 250 മുതൽ 400 രൂപ വരെയാണ് നിരക്ക്. സ്വിസ് സാങ്കേതിക വിദ്യയുള്ള കേബിൾ കാർ വഴിയാണ് യാത്ര ചെയ്യുന്നതെങ്കിൽ ഒരാൾക്ക് 550 രൂപ മുതൽ 650 രൂപ വരെ ചെലവാകും. കാൽനടയായി മല കയറാൻ ആഗ്രഹിക്കുന്നവർക്ക് 300 മുതൽ 350 രൂപ നിരക്കിൽ വാക്ക് വേ ടിക്കറ്റ് എടുക്കാവുന്നതാണ്.

ഇവിടെ അഡ്വൈഞ്ചർ പാർക്കുമുണ്ട്. സിപ് ലൈനിങ്, മറ്റ് സാഹസിക വിനോദങ്ങൾ എന്നിവയ്ക്കായി പ്രത്യേകം ടിക്കറ്റുകൾ എടുക്കണം. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് സന്ദർശന സമയം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 38 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്ററും അകലെയായാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

കേവലം ശിൽപ്പം മാത്രമല്ല ഇവിടെ കാണാൻ. ആകർഷണങ്ങൾ മറ്റനേകമുണ്ട്. ജഡായു ശിൽപത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന പല നിലകളിലായുള്ള ഓഡിയോ – വിഷ്വൽ മ്യൂസിയവും 6D തിയറ്ററുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ശ്രീരാമൻ്റേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര സൂക്ഷിച്ചിരിക്കുന്ന രാമക്ഷേത്രവും സന്ദർശകർക്ക് ഇവിടെ കാണാം. സിപ്-ലൈനിങ്, വാലി ക്രോസിങ്, റോക്ക് ക്ലൈംബിങ്, റാപ്പല്ലിങ്, പെയിന്റ് ബോൾ, കമാൻഡോ നെറ്റ് ക്ലൈംബിങ് തുടങ്ങിയ നിരവധി സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.

എന്തായാലും ജഡായു വൻ ഹിറ്റായതോടെ അവകാശവാദവുമായി അയൽ സംസ്ഥാനങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. അതിൽ പ്രധാനി ആന്ധ്രപ്രദേശിലെ ലേപാക്ഷിയാണ്. തമിഴ്നാട്ടിലെ ഒരു സ്ഥലവും ഇതേ ഐതിഹ്യം അവകാശപ്പെട്ട് രം​ഗത്ത് എത്തിയിട്ടുണ്ടെങ്കിലും കൂട്ടത്തിൽ ഹിറ്റ് നമ്മുടെ ചടയമം​ഗലം തന്നെയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix