Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; ഒളിവിലായിരുന്ന അബ്ബാസ് അലി പത്തുവർഷത്തിനുശേഷം പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ രണ്ടാം പ്രതി അബ്ബാസ് അലി ഡൽഹിയിൽ പിടിയിൽ. കൊലപാതകം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്. കേസിൽ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇരിക്കൂറിനെ നടുക്കിയ കൊലപാതകം നടന്നത് 2016 ഏപ്രിൽ 30നാണ്. വസ്ത്രവ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മൂന്ന് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ കുഞ്ഞാമിനയെ കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വർണവും പണവും കവർന്ന് പ്രതികൾ നാടുവിട്ടു.

പ്രാദേശിക പൊലീസ് അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

2026 മാർച്ച് 24നാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. മധ്യപ്രദേശിൽ വ്യാജപേരിൽ താമസിച്ചിരുന്ന ഒന്നും മൂന്നും പ്രതികളായ പർവീൺ ബാബുവിനെയും മകൾ സക്കീന ഫാത്തിമയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയായ അബ്ബാസ് അലിയെ കണ്ടെത്താൻ അന്വേഷണസംഘം ഡൽഹിയിലെത്തിയത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മൂന്ന് പ്രതികളും പിടിയിലായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix