Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്മജ പോയതെന്തിനാണെന്ന് പോലും അറിയില്ല: അടൂർ പ്രകാശ്; ‘ക്യാബിനറ്റിൽ താൻ അംഗമല്ല’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ക്യാബിനറ്റിൽ താൻ അംഗമല്ലെന്നും അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. ക്യാബിനറ്റ് തീരുമാനങ്ങൾ തന്നെ അറിയിക്കാത്തതിലുള്ള വിയോജിപ്പ് ആവർത്തിച്ച അദ്ദേഹം, ഇക്കാര്യത്തിൽ മന്ത്രിമാരോടാണ് ചോദിക്കേണ്ടതെന്നും പ്രതികരിച്ചു.

എഐസിസിക്ക് കത്ത് നൽകിയെന്ന വാർത്ത പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി ആലോചിച്ച് തീരുമാനമെടുക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. താൻ വിയോജിപ്പ് അറിയിച്ചതിന് കൃത്യമായ കാരണങ്ങളുണ്ട്. ഒരു ക്യാബിനറ്റ് തീരുമാനം പോലും താൻ അറിഞ്ഞില്ല. പത്രങ്ങളിലൂടെയാണ് വിവരം ലഭിച്ചത്. തന്റെ നിലപാട് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത ആരാണ് മാധ്യമങ്ങൾക്ക് നൽകിയതെന്നും അടൂർ പ്രകാശ് ചോദിച്ചു. എഐസിസി നേതൃത്വത്തെ നേരിട്ട് കണ്ടിരുന്നു. പറയേണ്ട കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ട്. അതിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ടുപോയതിന്റെ കാരണം പോലും തനിക്ക് അറിയില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. യോഗം ചേരുമ്പോഴല്ലേ അതൃപ്തിയുണ്ടോ എന്ന് അറിയാൻ സാധിക്കൂ. ഇത്തരം കാര്യങ്ങളിൽ പാർട്ടി കമ്മിറ്റി ചേർന്ന ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങളോടും അടൂർ പ്രകാശ് പ്രതികരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix