തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. സൈബർ തട്ടിപ്പും ഹവാല ഇടപാടു തമ്മിൽ ബന്ധമുണ്ടെന്ന് സൈബർ ഓപ്പറേഷൻ ഐജി പി. പ്രകാശ് പറഞ്ഞു .
പരിവാഹനിൽ നിന്നും ഡേറ്റകൾ ചോരുന്നുണ്ടെന്നും സൈബർ തട്ടിപ്പ് സംഘം കോളജ് വിദ്യാർത്ഥികളെ സ്വാധീനിച്ച് അക്കൗണ്ടുകള്‍ വാടകക്കെടുക്കുന്നുണ്ടെന്നും പ്രകാശ് പറഞ്ഞു. മിക്ക തട്ടിപ്പിന് പിന്നിലും ചൈനീസ് സംഘങ്ങളാണെന്നും സൈബർ ഓപ്പറേഷൻ ഐജി പറയുന്നു. പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് കഴിഞ്ഞ കുറച്ച് നാളായി വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നത്. ഇങ്ങനെ വരുന്ന മെസേജുകളിലെ ലിങ്കുകൾ ഒരിക്കലും ഓപ്പൺ ചെയ്യരുത്.


