Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചൈനയിൽ ഉപയോഗിച്ച ഫോണുകൾ നശിപ്പിക്കാൻ അമേരിക്ക; ട്രംപിന്റെ സന്ദർശനത്തിൽ കടുത്ത സുരക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ആഗോള രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ചൈനയിലെ ഷെൻഷെൻ കഴിഞ്ഞദിവസം വേദിയായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ എന്നിവർ വ്യാഴാഴ്ച ആദ്യമായി ഒരുമിച്ചിരുന്ന് ചർച്ച നടത്തി. നേതാക്കൾ പരസ്പരം കൈകൊടുത്ത് പിരിഞ്ഞെങ്കിലും ട്രംപിന്റെ ചൈനാ സന്ദർശനത്തിന് അസാധാരണമായ സുരക്ഷാ മുൻകരുതലുകളാണ് വൈറ്റ് ഹൗസ് ഒരുക്കിയിരുന്നത്.

സൈബർ ചാരവൃത്തി സാധ്യതകൾ കണക്കിലെടുത്ത് എയർഫോഴ്സ് വണ്ണിൽ ട്രംപിനൊപ്പം യാത്ര ചെയ്ത മാധ്യമപ്രവർത്തകരുടെയും വൈറ്റ് ഹൗസ് ജീവനക്കാരുടെയും ഫോണുകൾ മാറ്റിവെപ്പിച്ചു. പകരം ഉപയോഗിക്കാൻ നൽകിയ താൽക്കാലിക ഫോണുകൾ നശിപ്പിക്കാനോ അവയിലെ വിവരങ്ങൾ പൂർണമായി മായ്ച്ചുകളയാനോ ആണ് അധികൃതരുടെ നീക്കം.

ചൈനയിൽ ഉപയോഗിച്ച വ്യക്തിഗത, ഔദ്യോഗിക ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സിഗ്നൽ തടയുന്ന പ്രത്യേക ബാഗുകളിൽ സൂക്ഷിക്കാൻ മാധ്യമപ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ചൈനയിൽ ഇറങ്ങുന്നതിന് മുമ്പുതന്നെ ചിലർ ഫോണുകൾ ഇത്തരം ബാഗുകളിൽ സൂക്ഷിച്ചു. പകരം ഉപയോഗിക്കാനായി താൽക്കാലിക ഫോണുകളും നൽകി.

ഷെൻഷെനിൽനിന്ന് വിമാനം മടങ്ങിയപ്പോൾ വൈറ്റ് ഹൗസ് ജീവനക്കാരുടെയും മാധ്യമപ്രവർത്തകരുടെയും കൈവശമുണ്ടായിരുന്ന താൽക്കാലിക ഫോണുകൾ അധികൃതർ ശേഖരിച്ചു. ഇവ നശിപ്പിക്കുകയോ ഫോണുകളിലെ വിവരങ്ങൾ പൂർണമായി മായ്ച്ചുകളയുകയോ ചെയ്യാനാണ് തീരുമാനമെന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിൽ വിമാനം ഇറങ്ങിയശേഷം മാധ്യമപ്രവർത്തകർക്ക് അവരുടെ ഔദ്യോഗിക ഫോണുകൾ തിരികെ നൽകി.

ചൈനയിൽ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി സൈബർ സുരക്ഷാ ഭീഷണികളും ചാരവൃത്തി സാധ്യതകളും ഉണ്ടായേക്കാമെന്ന ആശങ്കയാണ് നടപടിക്ക് പിന്നിലെന്ന് വിമാനത്തിലുണ്ടായിരുന്ന സി.ബി.എസ് വൈറ്റ് ഹൗസ് റിപ്പോർട്ടർ ജെന്നിഫർ ജേക്കബ്സ് വിശദീകരിച്ചു.

അമേരിക്കയിൽ തിരിച്ചെത്തിയ ട്രംപ് ഉടൻ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് വിവരം.

അതേസമയം, ഐക്യരാഷ്ട്രസഭയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനും ആഗോള എണ്ണവിതരണം വർധിപ്പിക്കാനും ആണവഭീഷണി കുറയ്ക്കുന്നതിനുള്ള ചർച്ചകൾ തുടരാനും ത്രികക്ഷി കൂടിക്കാഴ്ചയിൽ ധാരണയായതായാണ് റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix