Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അക്കൗണ്ടുകൾക്ക് നിയന്ത്രണം; മെറ്റയുടെ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തെലങ്കാനയിൽ മെറ്റയുടെ ഓഫീസ് അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രതിഷേധത്തിനിടെ ഓഫീസിലെ പൂച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകയറുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മെറ്റയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി ഇരുപതിലധികം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മെറ്റയ്ക്ക് നട്ടെല്ലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എക്സിലും കുറിപ്പ് പങ്കുവെച്ചു. നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും ഏഴു ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം കോടതികളിലും തെരുവുകളിലും മെറ്റയുടെ ഓഫീസുകളിലും പ്രതിഷേധം ശക്തമാക്കുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഓഫീസ് ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് മെറ്റ നിയന്ത്രണമേർപ്പെടുത്തിയെന്നാണ് സംഘടനയുടെ ആരോപണം. എന്നാൽ പ്രതിഷേധം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ ദേശീയ പ്രസിഡന്റിന്റെയും മറ്റ് ഭാരവാഹികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കപ്പെട്ടതായി യൂത്ത് കോൺഗ്രസ് പിന്നീട് അവകാശപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ തിരഞ്ഞുപിടിച്ച് നിയന്ത്രിക്കുകയാണ് മെറ്റയെന്നും സംഘടന ആരോപിച്ചു. സെൻസർഷിപ്പ് നടപടികൾക്കെതിരായ പ്രതിഷേധം തുടരുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

അതേസമയം, ഓഫീസ് ആക്രമണത്തെ ബി.ജെ.പി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഗുണ്ടകളുടെ പാർട്ടിയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. സ്വകാര്യ കമ്പനികളുടെ ഓഫീസുകൾ തകർക്കുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക എ.ഐ ഉച്ചകോടിക്കിടെ നഗ്നരായി പ്രതിഷേധിച്ച് ഇന്ത്യയെ അപമാനിച്ചവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix