Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജസ്ഥാനിൽ കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ദേശീയതലത്തിൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. ഗ്രാമീണ മേഖലകളിൽ പാർട്ടി നേടിയ മുന്നേറ്റത്തെ രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദമായാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

ഇരട്ട എൻജിൻ സർക്കാരിന്റെ ഭരണത്തിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തിയതിനും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കുറച്ചതിനും കർഷകരെ പ്രതിസന്ധിയിലാക്കിയതിനും ജനങ്ങൾ നൽകിയ മറുപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ബിജെപിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ബിജെപിയുടെ ഇരട്ട എൻജിൻ ഭരണത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങൾ കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും ഖർഗെ അവകാശപ്പെട്ടു.

രാജസ്ഥാനിലെ 37 ജില്ലാ പരിഷത്തുകളിലും 419 പഞ്ചായത്ത് സമിതികളിലുമാണ് പ്രധാനമായും വോട്ടെണ്ണൽ നടന്നത്. ലഭ്യമായ ഫലങ്ങൾ പ്രകാരം 37 ജില്ലാ പരിഷത്തുകളിൽ 23 ഇടങ്ങളിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി. 419 പഞ്ചായത്ത് സമിതികളിൽ 229 ഇടങ്ങളിലും കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചു. ബിജെപിക്ക് അഞ്ച് ജില്ലാ പരിഷത്തുകളിലും 51 പഞ്ചായത്ത് സമിതികളിലുമാണ് ഭൂരിപക്ഷം നേടാനായത്.

പഞ്ചായത്ത് സമിതി സീറ്റുകളിലും ജില്ലാ പരിഷത്ത് സീറ്റുകളിലും കോൺഗ്രസ് ബിജെപിയെക്കാൾ മുന്നിലെത്തി. രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി (RLP), ഭാരത് ആദിവാസി പാർട്ടി (BAP), സിപിഐഎം തുടങ്ങിയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും വിവിധ മേഖലകളിൽ നേട്ടമുണ്ടാക്കി.

നിലവിൽ ബിജെപിയാണ് രാജസ്ഥാൻ ഭരിക്കുന്നത്. 2028-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ഗ്രാമീണ മേഖലകളിലെ ബിജെപിയുടെ സ്വാധീനത്തെക്കുറിച്ചും ഭരണത്തിന്റെ പ്രകടനത്തെക്കുറിച്ചും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് ഫലം വഴിയൊരുക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix