തിരുവനതപുരം :മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ സിനിമയുടെ വ്യാജ പ്രചാരണ പോസ്റ്ററുകൾക്കെതിരെ സംവിധായകൻ തരുൺ മൂർത്തി രംഗത്ത്. നിർമാണക്കമ്പനിയുടെ അനുമതിയില്ലാതെ ആരാധകർ നിർമിക്കുന്ന പോസ്റ്ററുകളും സ്റ്റാൻഡീകളും പ്രേക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾ അണിയറപ്രവർത്തകർ ആസൂത്രണം ചെയ്ത രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കണമെന്നും തരുൺ ആവശ്യപ്പെട്ടു.ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. മീരാ ജാസ്മിനാണ് നായിക. എസ്.ഐ. ലവ്ലജൻ എന്ന പോലീസ് വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.


