Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോൺഗ്രസ്സിലെ ഭിന്നത; എ ഗ്രൂപ്പിന്റെ പരാതിയിൽ തൽക്കാലം പ്രതികരിക്കേണ്ടെന്ന് വിഡി സതീശൻ പക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് എഐസിസി അധ്യക്ഷന് പരാതി നൽകിയതിനെ ഗൗരവത്തോടെയാണ് വിഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം കാണുന്നത്. എന്നാൽ കെസി വേണുഗോപാൽ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിന്റെയും സമ്മർദ്ദ നീക്കങ്ങൾക്ക് തൽക്കാലം വഴങ്ങേണ്ടതില്ലെന്നാണ് വിഡി സതീശൻ പക്ഷത്തിന്റെ നിലപാട്.

മുഖ്യമന്ത്രിക്കെതിരെയല്ല പരാതി നൽകിയതെന്നാണ് എ ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കമായാണ് വിഡി സതീശൻ വിഭാഗം ഇതിനെ കാണുന്നത്.

ഇതിന്റെ ഭാഗമായി ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ മറുപരാതിയുമായി എഐസിസിയെ സമീപിക്കേണ്ടതില്ലെന്നാണ് വിഡി പക്ഷത്തിന്റെ തീരുമാനം. എ ഗ്രൂപ്പിന്റെ പരാതിയിൽ എഐസിസി നേതൃത്വം വിശദീകരണം തേടിയാൽ മാത്രം തങ്ങളുടെ നിലപാട് അറിയിച്ചാൽ മതിയെന്നും വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix