Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൊപ്പി തെറിപ്പിക്കും’; റോട്ട്‌വീലർ നായയുമായി പോലീസിനുനേരെ യുവാവിന്റെ ആക്രമണം, ഉദ്യോഗസ്ഥന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നരുവാമ്മൂട്ടിൽ വളർത്തുനായയുമായി പോലീസുകാർക്കുനേരെ അഭ്യാസം നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
മൊട്ടമൂട് ഇടമല എം.എൽ.എ. റോഡ്സൈഡിൽ താമസിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവായ അനീഷ് ആണ് റോട്ട് വീലർ ഇനത്തിൽപ്പെട്ട പട്ടിയുമായി നാട്ടുകാരെ ഭയപ്പെടുത്തുന്നതിനായി റോഡിലിറങ്ങിയത്.
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ യുവാവ് പോലീസിനുനേരെ തിരിയുകയായിരുന്നു. പോലീസിനെ അസഭ്യംവിളിക്കുകയും തൊപ്പിതെറിപ്പിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നു. ജീപ്പിന് പുറത്തിറങ്ങിയ പോലീസുകരനെ പട്ടിയെക്കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് പറയുന്നു. വീണു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനായ പീറ്റർദാസ് ചികിത്സ തേടിയിട്ടുണ്ട്. യുവാവ് മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക വിവരം. അതേസമയം താൻ പട്ടിയുമായി സായാഹ്നസവാരിക്ക് ഇറങ്ങുകമാത്രമാണ് ചെയ്തതെന്നാണ് യുവാവിന്റെ വാദം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix