Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ വേണ്ട, ഡൽഹിയിൽ BS6 വാഹനങ്ങൾ മാത്രമാക്കുന്നത് പരിഗണനയിൽ-സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ ബി.എസ്.-6 മലിനീകരണ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾമാത്രം അനുവദിക്കുന്നത് പരിഗണിക്കുന്നുവെന്ന് സുപ്രീംകോടതി.

ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണ വിഷയത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.2020 ഏപ്രിൽ ഒന്നിനാണ് രാജ്യത്ത് ബി.എസ്.-6 മാനദണ്ഡം നടപ്പാക്കിയത്. അതിന് മുൻപുള്ള ബി.എസ്.-4 വാഹനങ്ങളെ അപേക്ഷിച്ച് കുറവ് മാലിന്യം പുറന്തള്ളുന്നവയാണ് ബി.എസ്.-6.

ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാണിജ്യവാഹനങ്ങളിൽ കൂടുതൽ വായുമലിനീകരണമുണ്ടാക്കുന്നവയെ തടയുന്നതിന് ദീർഘകാല പദ്ധതി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ദേശീയ തലസ്ഥാനമേഖലയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ഡൽഹിയുടെ അയൽസംസ്ഥാനങ്ങളായ ഹരിയാണ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയോടും കോടതി ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix