Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെഎസ്ആർടിസി ബസിൽ കയറി ഡ്രൈവറെ മർദിച്ചു; തീർഥാടകർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മരട് (കൊച്ചി)∙ ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന തീർഥാടകരുടെ വാഹനത്തിൽ ഉരസിയ കെഎസ്ആർടിസി ബസിനുള്ളിൽ കയറി ഡ്രൈവറെ ആക്രമിച്ച 5 പേർ പിടിയിൽ. തൃശൂർ പുത്തൂർ സ്വദേശികളായ രഞ്ജിത്(35), ലാൽ കൃഷ്ണദാസ്(34), ജിഷ്ണു(32), ജിതിൻ(30), അനന്തു(26) എന്നിവരെയും ഇവർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രികരെ മറ്റു ബസിൽ കയറ്റിവിട്ടു.

പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവർ പാലക്കാട് പട്ടാമ്പി സ്വദേശി എം.മനീഷ്(37) തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് നാലോടെ കൊച്ചി ബൈപാസിൽ തൈക്കൂടത്തായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേയ്ക്കു പോയ സൂപ്പർ ഫാസ്റ്റ് ബസാണ് തീർഥാടകരുടെ വാഹനവുമായി ഉരസിയത്.തുറവൂർ മുതൽ ഇരു വാഹനങ്ങളും സൈഡ് കൊടുക്കാതെ വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉരസിയ ഉടൻ വാഹനം നിർത്തി കെഎസ്ആർടിസി ബസിന്റെ സൈഡ് ഡോർ തുറന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. മരട് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix