Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷാഫി പറമ്പിൽ വിവാദത്തിൽ പ്രതികരിക്കാതെ രാജ്‌മോഹൻ ഉണ്ണിത്താൻ; എല്ലാം പിന്നീട് പറയാമെന്ന് മറുപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ. വിവാദങ്ങളൊന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും പരിപാടികളുടെ തിരക്കിലാണെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാം പിന്നീട് പറയാമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

വടകര എം.പി. ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളാണ് കോൺഗ്രസിനുള്ളിലെ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും അനുയായികളുമാണെന്ന ആരോപണവുമായി ഉണ്ണിത്താൻ രംഗത്തെത്തിയതോടെ വാക്പോര് രൂക്ഷമായി.

ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പുകാരനാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ കേസ് കാലത്ത് പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്’ എന്ന് അവകാശപ്പെടുന്ന പലരും അന്ന് പ്രതിച്ഛായ നഷ്ടപ്പെടുമോയെന്ന് ഭയന്ന് ഒളിച്ചോടിയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix