Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷാഫി പറമ്പിലിനെ പിന്തുണച്ച് രമേഷ് പിഷാരടി; ‘വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് ഷാഫി കേരളത്തിലെ മന്ത്രി ആകുമായിരുന്നു’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഷാഫി പറമ്പിലിന്റെ നേതൃമികവിനെ പുകഴ്ത്തിയും കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ് നൽകിയും എംഎൽഎ രമേഷ് പിഷാരടി. പാർട്ടിക്കുവേണ്ടി നേതൃത്വം ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ആത്മാർഥതയോടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന നേതാവാണ് ഷാഫിയെന്നും വടകരയിലേക്ക് മത്സരിക്കാൻ പോയില്ലായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം കേരളത്തിലെ മന്ത്രിയായേനെയെന്നും പിഷാരടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പദവികളേക്കാൾ പ്രസ്ഥാനത്തിന് പ്രാധാന്യം നൽകിയ നേതാവാണ് ഷാഫി പറമ്പിലെന്ന് പിഷാരടി പറഞ്ഞു. പാലക്കാടിന്റെ രാഷ്ട്രീയ മണ്ണിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന ഷാഫി, നിരവധി തിരഞ്ഞെടുപ്പുകളിലൂടെ മണ്ഡലത്തെ കോൺഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിർദേശപ്രകാരം പാലക്കാട് വിട്ട് വടകരയിൽ മത്സരിക്കാനെത്തിയ ഷാഫി ചരിത്രഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളമൊട്ടാകെ ഷാഫി സൃഷ്ടിച്ച സ്വാധീനം ചെറുതായി കാണാനാകില്ലെന്നും പിഷാരടി ചൂണ്ടിക്കാട്ടി. 140 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ ശബ്ദമായും മുഖമായും ഷാഫി സജീവമായിരുന്നു. എല്ലാ സ്ഥാനാർഥികൾക്കും അവരുടെ മണ്ഡലങ്ങളിൽ ഷാഫിയുടെ സാന്നിധ്യം ആവശ്യമായിരുന്നു. ഈ പാൻ കേരള സ്വാധീനത്തെ ‘ക്രൗഡ് പുള്ളർ’ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാനാകില്ലെന്നും അതിന് പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനവും നേതൃമികവുമുണ്ടെന്നും പിഷാരടി പറഞ്ഞു.

അതേസമയം, കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും നേതാക്കൾക്കിടയിൽ ഉയരുന്ന പരസ്യ അഭിപ്രായപ്രകടനങ്ങളും പാർട്ടിക്ക് തിരിച്ചടിയാകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിന്റെ പ്രവർത്തനരീതിയുടെ ഭാഗമാണെങ്കിലും അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും പരസ്പരം കാലുവാരുന്നതിലേക്കും നീങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന് പിഷാരടി വ്യക്തമാക്കി.

ഗ്രൂപ്പ് പോര് പരിധിവിട്ട ഘട്ടങ്ങളിലെല്ലാം ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്തി താൽക്കാലിക ശിക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇത്തവണ വ്യത്യസ്ത നേതൃമുഖങ്ങളെ അണിനിരത്തി ഒറ്റ ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് ചരിത്രവിജയം സമ്മാനിച്ച ജനങ്ങളുടെ പ്രതീക്ഷകൾ നേതൃത്വം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ വിഷയത്തിൽ ഇടപെട്ട് അഭിപ്രായവ്യത്യാസങ്ങൾ പരിധിവിടാതെ നിയന്ത്രിക്കണമെന്നും പിഷാരടി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിൽ ലഭിച്ച 102 സീറ്റുകളുടെ ജനവിധി അംഗീകാരം മാത്രമല്ല, പാർട്ടിക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും അത് തിരിച്ചറിയണമെന്നും പറഞ്ഞാണ് പിഷാരടി കുറിപ്പ് അവസാനിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix