തിരുവനന്തപുരം: പൂജാ ബംപർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. jc 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് വച്ചത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേർക്കും ലഭിക്കും.
അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്ക് ലഭിക്കുമ്പോൾ സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം വീതവും ലഭിക്കും. കൂടാതെ 5000 ( 8100 പേർക്ക്), 1000 (64800 പേർക്ക്), 500 (1,29,600 പേർക്ക്) 300 (1, 40, 400 പേർക്ക്) രൂപയും ഉൾപ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന.


