Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എഎഫ്എയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി മെസി; പേരും ചിത്രവും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്യൂണസ് ഐറിസ്: അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന അർജന്റൈൻ ഫുട്ബോൾ അസോസിയേഷനെതിരെ (എഎഫ്എ) നിയമനടപടിക്കൊരുങ്ങി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. തന്റെ പേരും ചിത്രവും വീഡിയോകളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുകയാണ് താരത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് അഭിഭാഷകർക്ക് മെസി നിർദേശം നൽകിയതായും അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി അർജന്റൈൻ ഫുട്ബോളിന്റെ മുഖമായിരുന്ന മെസി, രാജ്യത്തിന് സാധ്യമായ പ്രധാന കിരീടങ്ങളെല്ലാം നേടിക്കൊടുത്ത താരമാണ്. എന്നാൽ എഎഫ്എയുമായുള്ള വാണിജ്യ ബന്ധങ്ങളിൽ നിന്ന് പിന്മാറാനുള്ള നീക്കത്തിലാണ് ഇന്റർ മയാമി താരം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എഎഫ്എയുടെ പരസ്യങ്ങൾ, സ്പോൺസർഷിപ്പ് കരാറുകൾ, മറ്റ് വാണിജ്യ ഇടപാടുകൾ എന്നിവയിൽ തന്റെ പേരും ചിത്രവും ദൃശ്യങ്ങളും ഉപയോഗിക്കുന്നത് തടയാനാണ് മെസിയുടെ നീക്കം. എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്കും സംഘടനയ്ക്കുമെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് താരം ആലോചിക്കുന്നതെന്നാണ് വിവരം.

അർജന്റീനയുടെ സ്പോൺസർമാരിലൊന്നായ ബിയർ ബ്രാൻഡ് മെസിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതാണ് വിവാദത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മെസി മറ്റൊരു അമേരിക്കൻ ബിയർ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറാണ്. ഈ സാഹചര്യത്തിൽ അർജന്റൈൻ ബ്രാൻഡ് താരത്തിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ അമേരിക്കൻ കമ്പനി രംഗത്തെത്തിയതായും കരാർ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തതായും റിപ്പോർട്ടുകളുണ്ട്.

2022ലെ ഖത്തർ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ അർജന്റൈൻ ഫുട്ബോളിന്റെ ആഗോള വിപണിമൂല്യം വൻതോതിൽ ഉയർന്നിരുന്നു. ഇതിനിടെ എഎഫ്എയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

മെസിയുടെ പേരും ചിത്രവും ഉപയോഗിച്ചുള്ള വാണിജ്യ ഇടപാടുകൾ എഎഫ്എയുടെ വരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ നീക്കം സംഘടനയ്ക്ക് വലിയ തിരിച്ചടിയായേക്കും. എന്നാൽ വിഷയത്തിൽ മെസിയോ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix