Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ സുധാകരനെ കണ്ട് മകൻ, നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: കോൺഗ്രസ് നേതാവ് കെ. സുധാകരനെ കാണാൻ മകൻ സഞ്ജോഗ് കെ. സുധാകരന് അനുമതി നൽകി ആശുപത്രി അധികൃതർ. ഐസിയുവിൽ പ്രവേശിച്ച മകൻ അച്ഛനെ നേരിൽ കണ്ടു. പിതാവിനെ കാണാൻ അനുവദിക്കുന്നില്ലെന്ന് സഞ്ജോഗ് നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മകന് മാത്രം സന്ദർശനാനുമതി നൽകിയത്.

അതേസമയം, കെ. സുധാകരനെ നിലവിലെ ആശുപത്രിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചതായാണ് വിവരം. ദുബായിലെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മകൻ സഞ്ജോഗ് അറിയിച്ചു.

ആസ്റ്റർ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച ശേഷം സുധാകരനെ ദില്ലിയിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ ശ്രമം. ഇന്ന് തന്നെ ദില്ലിയിലേക്ക് യാത്ര തിരിക്കാനാണ് നീക്കമെന്നും മകൻ വ്യക്തമാക്കി.

സുധാകരന്റെ ആരോഗ്യനിലയും തുടർചികിത്സയും സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ചാണ് ആശുപത്രി മാറ്റാനുള്ള തീരുമാനമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix