Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ;കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഡല്‍ഹി റൗസ് അവന്യൂ കോടതി ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്ന കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത്.പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം സിബിഐ ഉദ്യോഗസ്ഥര്‍ അടുത്തിടെ കവിതയെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു.തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കൂടിയായ കവിതയെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

മാര്‍ച്ച് 15 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.എഎപി നേതാക്കളായ മനീഷ് സിസോദിയയ്ക്കും സഞ്ജയ് സിങ്ങിനും ശേഷം കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ഉന്നത രാഷ്ട്രീയ നേതാവായിരുന്നു കവിത. മാര്‍ച്ച് 21 ന്, കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കവിത തങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

കേരളത്തിന് പുതിയ തുടക്കം;നരേന്ദ്ര മോദി

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും നൂറ് കോടി രൂപ കൈപ്പറ്റിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.കേസിലെ കൂട്ടുപ്രതിയായ ബുച്ചി ബാബുവിന്റെ മൊബൈലില്‍ നിന്ന് ലഭിച്ച വാട്സ്ആപ്പ് സംഭാഷണങ്ങളാണ് പ്രധാനമായും ഇഡി കവിതയ്ക്കെതിരെ ചൂണ്ടി കാണിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix