Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി വി അന്‍വര്‍ എംഎല്‍എയുടെ പാർട്ടി പ്രഖ്യാപന വിശദീകരണയോഗം ഒക്ടോബർ ആറിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എല്‍ഡിഎഫില്‍ നിന്ന് പുറത്ത് പോയ പി വി അന്‍വര്‍ എംഎല്‍എ പൊലീസിനും ഇടതു ഭരണകൂടത്തിനുമെതിരെ ദിനംപ്രതി ഗുരുതര ആരോപണങ്ങളുയർത്തുകയാണ്. ഇതിനിടയില്‍ താന്‍ പുതുതായി പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന് അന്‍വര്‍ എംഎല്‍എ അറിയിച്ചിരുന്നു. പാർട്ടിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദീകരണയോഗം മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നടക്കും. ഒക്ടോബർ ആറിന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് പരിപാടി.

മഞ്ചേരിയിലെ ജസീല ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവും നടക്കും. താനായിട്ട് ഒരു പാർട്ടിയുണ്ടാക്കില്ലെന്നും എന്നാൽ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഒരു പാർട്ടിയായി മാറിയാൽ അതിനു പിന്നിൽ ഉണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ അൻവർ പറഞ്ഞത്.

കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ സ്വർണക്കടത്ത് നടക്കു​ന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി, ആ സ്വർണം ആർക്കുവേണ്ടിയാണ് കടത്തുന്നത് എന്ന് അന്വേഷിക്കാൻ താൽപര്യം കാണിക്കാത്ത​ത് എന്തുകൊണ്ടാണെന്ന് പി.വി. അൻവർ എം.എൽ.എ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer