സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമ്പതോളം സി.പി.എം പ്രവർത്തകർ കോൺഗ്രസിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവർത്തകർ കോൺഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് സി.പി.എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സി.പി.എം പ്രവർത്തകർ പാർട്ടി വിടുന്ന വിവരം മുഹമ്മദ് ഷിയാസ് അറിയിച്ചത്.

സി.പി.എമ്മിനകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി, വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല, ആർ.എസ്.എസിനെ നേരിട്ട് വിമർശിക്കാനുള്ള സാഹചര്യമില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങൾ ഉയര്‍ത്തിയാണ് നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേരുന്നത്. പ്രാദേശിക വിഷയങ്ങളിലും വിമർശനം ഉയർന്നിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.