സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃശ്ശൂര്‍ എടിഎം കവര്‍ച്ച ; തെളിവെടുപ്പ് ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃ​ശൂ​ര്‍ : തൃശ്ശൂരിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച പ്രതികളെ തമിഴ്നാട്ടില്‍ നിന്ന് തൃശ്ശൂരിലെത്തിച്ചു. നാ​മ​ക്ക​ലി​ല്‍നി​ന്ന് ഇന്നലെ ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ് അ​ഞ്ചു പ്ര​തി​ക​ളെ കൊണ്ടുവരുന്നത്. ഇ​വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി​യ​ശേ​ഷം തൃ​ശൂ​ര്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍ഫാ​ന്‍, സാ​ബി​ർ​ഖാ​ൻ, മു​ഹ​മ്മ​ദ് ഇ​ക്റാം, ഷൗ​ക്കീ​ൻ, മു​ബാ​റ​ക് എ​ന്നിവരാണ് പ്ര​തി​കള്‍. ഇന്ന് പ്ര​തി​ക​ളു​മാ​യി ക​വ​ര്‍ച്ച ന​ട​ന്ന എടിഎമ്മുകളിലെത്തി ഈ​സ്റ്റ് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. തു​ട​ര്‍ന്ന് പ്ര​തി​ക​ളെ ത​മി​ഴ്‌​നാ​ട്ടി​ലെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഒ​രു പ്ര​തി​യെ പി​ന്നീ​ട് മാ​ത്ര​മേ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കൂ. തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ്, റൂ​റ​ല്‍ പൊ​ലീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 27നാ​ണ് ഏ​ഴം​ഗ സം​ഘം മൂ​ന്ന് എ.​ടി.​എ​മ്മു​ക​ളി​ല്‍നി​ന്ന് 69.41 ല​ക്ഷം രൂ​പ ക​വ​ര്‍ന്ന് ക​ണ്ടെ​യ്‌​ന​റി​ല്‍ ക​യ​റ്റി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്ന​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​ന്നു​ത​ന്നെ നാ​മ​ക്ക​ലി​ല്‍വെ​ച്ച് ത​മി​ഴ്‌​നാ​ട് പൊ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.