Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് കേ​ര​ളം നാളെ ഇറങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തി​രു​വ​ന​ന്ത​പു​രം : ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് കേ​ര​ളം നാളെ ഇറങ്ങും. തു​മ്പ സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ക​രു​ത്ത​രാ​യ പ​ഞ്ചാ​ബിനെ നേരിടാനാണ് കേരളം തയ്യാറെടുക്കുന്നത്. ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​ലാ​യ​തി​നാ​ൽ സ​ഞ്ജു സാം​സ​ണെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബം​ഗാ​ളി​നെ​തി​രെ മാ​ത്ര​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന് ജ​യി​ക്കാ​നാ​യ​ത്.

ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ പ​രി​ശീ​ല​ക​നെ​യ​ട​ക്കം മാ​റ്റി​യാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ​ച്ചി​ൻ ബേ​ബി​യു​ടെ കീ​ഴി​ൽ ടീ​മി​നെ ഇ​റ​ക്കു​ന്ന​ത്. മു​ന്‍ ദേ​ശീ​യ താ​രം അ​മ​യ് ഖു​റാ​സി​യ​യാ​ണ് പ​രി​ശീ​ല​ക​ന്‍.

സ​ച്ചി​ന്‍ ബേ​ബി​യും രോ​ഹ​ന്‍ കു​ന്നു​മ്മ​ലും വി​ഷ്ണു വി​നോ​ദും മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നും അ​ണി​നി​ര​ക്കു​ന്ന ബാ​റ്റി​ങ് നി​ര ശ​ക്ത​മാ​ണ്. ഇ​വ​രോ​ടൊ​പ്പം മ​റു​നാ​ട​ന്‍ താ​ര​ങ്ങ​ളാ​യ ബാ​ബ അ​പ​രാ​ജി​തും ജ​ല​ജ് സ​ക്‌​സേ​ന​യും ചേ​രു​മ്പോ​ള്‍ ബാ​റ്റി​ങ് ക​രു​ത്ത് കൂ​ടും. ഓ​ള്‍ റൗ​ണ്ട​ര്‍ ആ​ദി​ത്യ സ​ര്‍വാ​തെ​യാ​ണ് മ​റ്റൊ​രു മ​റു​നാ​ട​ന്‍ താ​രം. ക​ഴി​ഞ്ഞ സീ​സ​ണി​ലെ സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടൂ​ർ​ണ​മെ​ന്‍റി​ലെ ജേ​താ​ക്ക​ളാ​യ പ​ഞ്ചാ​ബ് ഈ ​സീ​സ​ണി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​രം വ​സീം ജാ​ഫ​റി​ന്‍റെ പ​രി​ശീ​ല​ന ക​രു​ത്തി​ലാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ശു​ഭ്മാ​ന്‍ ഗി​ല്‍, ഐ.​പി.​എ​ല്ലി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ പ്ര​ഭ്‌​സി​മ്രാ​ന്‍ സി​ങ്, അ​ന്‍മോ​ല്‍പ്രീ​ത് സി​ങ്, സി​ദ്ധാ​ര്‍ഥ് കൗ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ടീ​മി​ലു​ണ്ട്.

Recent News

Advertisement
WhiteswanTV Footer