സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓംപ്രകാശ് ഒരുക്കിയ ലഹരി പാർട്ടി ; നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓംപ്രകാശ് ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11.45-ഓടെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പൊലീസിന് മുന്നിലെത്തിയത്. നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയിട്ടുണ്ട്. തേവര എ.സി.പി ഓഫിസിലാണ് നടി എത്തിയത്.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പ​ങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.

ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്.

ലഹരിപ്പാർട്ടിയിൽ പ​ങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് തീരുമാനം. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ​

Tags :

Recent News

Advertisement