Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹരിയാന തെരഞ്ഞെടുപ്പി​ന്‍റെ ഫലം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല ; ശരദ് പവാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഹരിയാന തെരഞ്ഞെടുപ്പി​ന്‍റെ ഫലം അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻ.സി.പി തലവൻ ശരദ് പവാർ. കേന്ദ്രഭരണ പ്രദേശം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിയതിനാൽ ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തി​ന്‍റെ വീക്ഷണകോണിൽ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ‘ലേഡി ഓഫ് ജസ്റ്റിസ്’ പ്രതിമ അനാച്ഛാദനം ചെയ്തതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പുതിയ ദിശ കാണിച്ചു. – പവാർ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇൻഡ്യാ ബ്ലോക്കി​ന്‍റെ തന്ത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആ സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. അവർക്ക് അധികാരം നിലനിർത്താൻ കഴിഞ്ഞുവെന്നായിരുന്നു മറുപടി.

‘ഞങ്ങൾ ഹരിയാനയെക്കുറിച്ച് പഠിക്കുകയാണ്. ഹരിയാന ഫലം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തുമെന്ന് കരുതുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായുണ്ടായിരുന്നതിന് പകരം തുറന്ന കണ്ണുകളും വാളിന് പകരം കയ്യിലിരിക്കുന്ന ഭരണഘടനയും ഉൾക്കൊള്ളുന്ന ‘ലേഡി ഓഫ് ജസ്റ്റിസ്’ എന്ന പ്രതിമ സുപ്രീംകോടതിയിൽ അനാച്ഛാദനം ചെയ്തതിനെകുറിച്ച് ‘ഇങ്ങനെയൊരു ചിന്ത രാജ്യത്ത് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതിനാൽ ഒരു പുതിയ ദിശയാണ് ചീഫ് ജസ്റ്റിസ് കാണിച്ചുതന്നതെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടു. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. ഫലം നവംബർ 23ന് പ്രഖ്യാപിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix