സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹരിപ്പാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിന് എത്തിയപ്പോഴാണ് സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായത്. പുരസ്കാര സമർപ്പണച്ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിൽ പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ ഔദ്യോഗിക വാഹനം കാത്ത് അഞ്ച് മിനിറ്റിലധികം റോഡിൽ നിൽക്കേണ്ടിവന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേനടയിൽ കേന്ദ്രമന്ത്രിയെ കാത്തുകിടക്കുകയായിരുന്നു.

സുരേഷ് ഗോപി കിഴക്കേ നടയിൽ കിടന്ന ഓട്ടോയിൽ കയറി കുമരകത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ട് കിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോഴാണ് ഔദ്യോഗിക വാഹനവ്യൂഹം എത്തുന്നത്. ഗൺമാൻ ഉൾപ്പെടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.

പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നീടാണ് ശാന്തനായി ഒദ്യോഗിക വാഹനത്തിൽ യാത്ര തുടർന്നത്. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയുള്ള സുരേഷ് ഗോപിക്ക് കുമരകത്താണ് താമസം തരപ്പെടുത്തിയിരുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.