Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ; 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് വയനാട് കലക്ടർക്ക് 7.65 കോടി രൂപ അനുവദിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

ചെലവിന് മൂന്നു കോടി രൂപ കൂടി ആവശ്യമുണ്ടെന്ന് വയനാട് കലക്ടർ ആവശ്യപ്പെട്ടിരുന്നു. വയനാട് കലക്ടറുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയിൽ നിന്ന് 4.65 കോടി രൂപ നേരത്തെ ചെലവഴിക്കുകയും ചെയ്തിരുന്നു. വയനാട് കളക്ടർ നടപടി സ്വീകരിച്ച് സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer