Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമൂസ വിവാദം ഉള്ളതാണോ ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശ് പോലീസ്, എസ്പി നേതാവ് അസം ഖാന്റെ കാണാതായ പോത്തുകളെ തിരയാന്‍ പോയത് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പോത്തിന് പകരം സമൂസയാണെന്നാണ് കേള്‍ക്കുന്നത്. സത്യമാണോ ?

ഹിമാചല്‍പ്രദേശ് സിഐഡി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിനായി കരുതിയ സമൂസ കാണാതായതിനെച്ചൊല്ലിയുള്ള വിവാദം മുറുകുന്നുവെന്നാണ് ബിജെപി പറയുന്നത് ഇത് ഉള്ളതാണോ…സമൂസ കാണാതായതില്‍ ഇത്രയേറെ പ്രശ്‌നമുണ്ടാക്കേണ്ടതുണ്ടോ….

സമൂസ കാണാതായതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. സിഐഡി വകുപ്പിന്റെ ആഭ്യന്തരകാര്യമാണിതെന്നാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് നരേഷ് ചൗഹാന്‍ പറഞ്ഞത്. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല.

ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. വിഷയം സിഐഡി ഉദ്യോഗസ്ഥരാണ് അവരുടേതായ രീതിയില്‍ വിലയിരുത്തിവരുന്നതെന്നാണ് നരേഷ് ചൗഹാന്‍ പറഞ്ഞത്. വിഷയം ആളിക്കത്തിച്ചത് ബിജെപി നേതാക്കളാണെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ചൗഹാന്‍ അറിയിച്ചിട്ടുണ്ട്.

സംഭവം നടക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഒക്ടോബര്‍ മാസം 21-ാം തീയതി. ഹിമാചല്‍ പ്രദേശ് പൊലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു. ഈ യോഗത്തിനിടയില്‍ വെച്ച് മുഖ്യമന്ത്രിക്കായി വാങ്ങിവച്ചിരുന്ന സമൂസ കാണാതായി.

ലക്കാര്‍ ബസാറിലെ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍നിന്നു മൂന്ന് ബോക്സ് സമൂസയാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കു നല്‍കാനായി നോക്കിയപ്പോള്‍ ഒരെണ്ണം പോലും കാണാനില്ല. ഇതോടെ ഉദ്യോഗസ്ഥര്‍ പെട്ടു.

മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു സമൂസ വിതരണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി സിഐഡി വിഭാഗം രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

ഐജി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്‍ സബ് ഇന്‍സ്‌പെക്ടറോടു മുഖ്യമന്ത്രിക്കു കഴിക്കാന്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്‌ഐ ആ ജോലി ഒരു എഎസ്‌ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും ഏല്‍പ്പിച്ചു. പായ്ക് ചെയ്ത മൂന്ന് ബോക്‌സ് സമൂസ ഇവര്‍ കൊണ്ടുവരികയും എസ്‌ഐയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ഡ്യൂട്ടിയിലുള്ള ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രിക്കു സമൂസ കൊടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതു മെനുവില്‍ ഇല്ലെന്ന് അവര്‍ പറഞ്ഞുവെന്നാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മറുപടി. എഎസ്‌ഐയും ഹെഡ് കോണ്‍സ്റ്റബിളും മുഖ്യമന്ത്രിക്കുള്ള സമൂസ ഒരു വനിത പൊലീസ് ഇന്‍സ്‌പെക്ടറെയാണ് ഏല്‍പ്പിച്ചത്. ഇവര്‍ ഇത് മെക്കാനിക്കല്‍ ട്രാസ്‌പോര്‍ട്ട് വിഭാഗത്തിലുള്ളവര്‍ക്കു വിതരണം ചെയ്യുകയായിരുന്നു എന്നാണു വിവരം.

മുഖ്യമന്ത്രിക്കുള്ളതായിരുന്നുവെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇത് ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ് എന്നാണ് ഒരു സിഐഡി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇതോടെ വിഷയത്തില്‍ പരിഹാസവുമായി ബിജെപിയും രംഗത്തെത്തി.

മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിനു താല്‍പര്യം, അല്ലാതെ സംസ്ഥാനത്തിന്റെ വികസനത്തില്‍ അല്ല എന്നതായിരുന്നു പരിഹാസം. ഈ പരിഹാസത്തില്‍ ആരംഭിച്ച സമൂസ പ്രശ്‌നം ബിജെപി തന്നെ ആളിക്കത്തിക്കുകയായിരുന്നു.

പരിപാടിക്ക് ശേഷം വിതരണം ചെയ്യേണ്ട സാധനം പരിപാടിക്കിടയില്‍ വിതരണം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന അനൗചിത്യപരമായ പെരുമാറ്റത്തെക്കുറിച്ച് ഒരന്വേഷണം നടത്താനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി അത് വളച്ചൊടിച്ച് മുഖ്യമന്ത്രിക്ക് കിട്ടാണ്ടിരുന്ന സമൂസയെക്കുറിച്ച് അന്വേഷിക്കണമെന്ന് മാറ്റുകയായിരുന്നു.

ഒരു കാര്യവും ഇല്ലാതിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ ഒന്ന് താറടിക്കാന്‍ ബിജെപി ആയിട്ടുണ്ടാക്കി, അവരുതന്നെ ആളിക്കത്തിച്ച പ്രശ്‌നം മാത്രമായിരുന്നു ഈ സമൂസ വിവാദം.

Recent News

Advertisement
WhiteswanTV Footer