ജറുസലേം : പ്രവര്‍ത്തനരഹിതമാണെന്ന് കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുള്ളത്.
ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകളും ഇതോടെ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആണവായുധത്തില്‍ യുറേനിയത്തെ ആവരണം ചെയ്യുന്ന പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കള്‍ രൂപകല്‍പന ചെയ്യാൻ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണത്തെ ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായും നശിപ്പിച്ചതായാണ് വിവരം.
ഡോണൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായി എത്തുന്നതോടെ ഇറാനെതിരേ യു.എസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശക്തമായ ഉപരോധങ്ങളും മറ്റ് നടപടികളും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തലുകളുള്ളത്.

