സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് ന​ഗരസഭയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കി ; സന്ദീപ് വാര്യർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ യുഡിഎഫിന്റെ മുന്നേറ്റവുമായി മാധ്യമങ്ങളെ കണ്ട് സന്ദീപ് വാര്യർ. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്നും സന്ദീപ് വാര്യർ.

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണെന്നും ഈ പരാജയത്തിന്റെ ഏക ഉത്തരവാദി കെ സുരേന്ദ്രൻ മാത്രമാണെന്നും സന്ദീപ് പറഞ്ഞു. സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടാൻ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ അയാൾ രാജിവെക്കേണ്ട എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വിമർശിക്കുകയുണ്ടായി. പഞ്ചായത്ത് ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, മുനിസിപ്പാലിറ്റി ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, പാര്‍ലമെന്‍റ് ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, നിയമസഭ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍ അങ്ങനെ ഏത് ഇലക്ഷനും കൃഷ്ണകുമാർ മാത്രമാണ് സ്ഥാനാർത്ഥിയെന്നും കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്നെഴുതികൊടുത്ത ബിജെപി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന് ഉത്തരവാദികള്‍ എന്ന സന്ദീപ് വാര്യർ പറഞ്ഞു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.