സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

രാജ്യസഭ തടസ്സപ്പെടാന്‍ പ്രധാനകാരണം ചെയര്‍മാന്‍: ആഞ്ഞടിച്ച് ഖാര്‍ഗെ

ഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ആഞ്ഞടിച്ച് സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ധന്‍കര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ വക്താവാണെന്നും രാജ്യസഭ തടസ്സപ്പെടാന്‍ പ്രധാന കാരണം ചെയര്‍മാന്‍ തന്നെയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ധന്‍കറിനെതിരായ അവിശ്വാസപ്രമേയ നീക്കത്തെ ന്യായീകരിച്ചായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. രാജ്യസഭാ ചെയര്‍മാന്‍ നിഷ്പക്ഷനും രാഷ്ട്രീയത്തിന് അതീതനുമായിരിക്കണം. സഭയെ ചട്ടപ്രകാരം നയിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ സഖ്യത്തെ നിര്‍ബന്ധിതരാക്കിയെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ധന്‍കറിന്റെ നടപടികള്‍ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കി. ചെയര്‍മാന്റെ കൂറ് ഭരണഘടനയോടല്ല, മറിച്ച് ഭരണകക്ഷിയായ ബിജെപിയോടാണ്. പ്രതിപക്ഷം പ്രധാന വിഷയങ്ങള്‍ ഉന്നയിച്ചാല്‍ ചര്‍ച്ചയ്ക്ക് ധന്‍കര്‍ അനുമതി നിഷേധിക്കും. പ്രതിപക്ഷ നേതാക്കളെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം ധന്‍കറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ഇന്ത്യാ സഖ്യത്തിലെ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍, എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement