Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്തനംതിട്ട അപകടം : മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പൊതുദർശനത്തിന് വെച്ചു . ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംസ്‌ക്കാരം നടക്കും.

കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിൽ നടന്ന വാഹനാപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മലേഷ്യയിൽ നിന്ന് നാട്ടിലേക്കെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ട് വരുന്ന വഴി ശബരിമല തീർത്ഥാടകരുടെ ബസ്സിൽ കാർ ഇടിച്ചുകയറിയായിരുന്നു. നവംബർ 30 നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം കഴിഞ്ഞത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix