കോഴിക്കോട്: ഡൈനിങ് ടേബിളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകൾ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ച വീട്ടിലെ ഡൈനിങ് ടേബിളിൽ നിന്ന് താഴേക്ക് വീണതിനെ തുടർന്ന് കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഇന്ന് കുട്ടി മരിച്ചു.






