മുത്തശ്ശി വാംഗ എന്ന പേരിൽ ലോക പ്രശസ്തയായ ബാബ വംഗയുടെ 2025 ലെ പ്രവചനങ്ങൾ നാം കണ്ടതാണ്. ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ സുനാമിയും പ്രകൃതി ക്ഷോഭവും ഉണ്ടാകുമെന്നായിരുന്നു വാംഗയുടെ പ്രവചനം . എന്നാൽ ഈ പ്രവചനങ്ങൾ വലിയ തോതിൽ ഫലംകണ്ടില്ലെന്നുവേണം പറയാൻ. 2025 അവസാനിക്കവേ വീണ്ടും വംഗയുടെ പ്രവചനങ്ങൾ ലോക ശ്രദ്ധ നേടുകയാണ്.
2026 അത്ര സമാധാനപൂർവ്വമായൊരു വർഷമായിരിക്കില്ലെ എന്നാണു ബാബ വംഗയുടെ പ്രവചനങ്ങൾ. ബൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്ത് ജീവിച്ചിരുന്ന ഇവർ, ജീവിച്ചിരുന്ന കാലത്ത് റഷ്യൻ കമ്മ്യൂണിസ്റ്റുകാരാൽ വേട്ടയാടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് റഷ്യയിൽ നിന്ന് തന്നെ ഏറെ അംഗീകാരവും ബാബ വംഗയെ തേടിയെത്തി. 1996 -ൽ മരണശേഷമാണ് ബാബ വംഗ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്.
കുട്ടിക്കാലം മുതലെ അന്ധയായിരുന്ന ഇവരുടെ 2026 നെ കുറിച്ചുള്ള പ്രവചനങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മൂന്നാം ലോക മഹായുദ്ധം, എഐയുടെ അപ്രമാധിത്വം, സ്വർണ്ണവിലയിലെ വർദ്ധനവ്, സാമ്പത്തിക തകർച്ച, പ്രകൃതി പ്രക്ഷോഭങ്ങൾ, പുടിൻറെ അധികാര നഷ്ടവും പുതിയൊരു നേതാവിൻറെ ഉദയവും തുടങ്ങി നിരവധി മേഖലകളിലെ അസ്ഥിരത, അനിശ്ചിതത്വം, പരിവർത്തനം എന്നിവ 2026 -ൽ സംഭവിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനം.






