Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വമ്പൻ മാറ്റങ്ങളുമായി വാട്സാപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാട്‌സ്ആപ്പ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. മൊബൈൽ ഫോണുകളിലൂടെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ കൈമാറാൻ വാട്‌സ്ആപ്പ് വലിയ സൗകര്യം നൽകുന്നു. കാലം മാറിയതോടെ ജോലി ആവശ്യങ്ങൾക്കും പഠനത്തിനും ബിസിനസ് ഇടപാടുകൾക്കും വരെ വാട്‌സ്ആപ്പ് ഒരു പ്രധാന ഉപാദിയായി മാറി.

ഇതിന്റെ വെബ് പതിപ്പായ വാട്‌സ്ആപ്പ് വെബ് നിലവിൽ ചാറ്റിംഗിനും ഫയൽ ഷെയറിംഗിനും മാത്രമായിരുന്നു പരിമിതമായിരുന്നത്. എന്നാൽ ഇനി വാട്‌സ്ആപ്പ് വെബിൽ തന്നെ ഓഡിയോയും വീഡിയോ കോളിംഗും ലഭ്യമാകുമെന്ന വാർത്ത ഉപയോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.

വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തതുപ്രകാരം, വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ വാട്‌സ്ആപ്പ് വെബിൽ കോളിംഗ് സൗകര്യം കൊണ്ടുവരാനുള്ള പ്രവർത്തനത്തിലാണ് എന്നാണു. ഇതോടെ മൊബൈൽ ആപ്പ് തുറക്കാതെ തന്നെ ബ്രൗസറിലൂടെ നേരിട്ട് കോളുകൾ ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. നിലവിൽ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറിൽ കോളുകൾ ചെയ്യേണ്ടിവരുന്നത്. പുതിയ സംവിധാനമെത്തുന്നതോടെ, ബ്രൗസർ തുറന്നാൽ മാത്രം മതി, ഓഡിയോയും വീഡിയോ കോളുകളും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഇത് പ്രത്യേകിച്ച് ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും ലാപ്‌ടോപ്പ് ഉപയോഗിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നവർക്കും ഏറെ സഹായകരമാകും.
വ്യക്തിഗത കോളുകൾക്ക് പുറമെ ഗ്രൂപ്പ് കോളിംഗ് സൗകര്യവും വാട്‌സ്ആപ്പ് വെബിൽ ലഭ്യമാകുമെന്നാണ് സൂചന. ഇത് ഓൺലൈൻ മീറ്റിംഗുകൾ, പഠന ക്ലാസുകൾ, ടീം ചർച്ചകൾ എന്നിവയ്ക്ക് ഏറെ പ്രയോജനപ്പെടും.

ഇതിനൊപ്പം കോളിംഗ് നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാൻ കഴിയുന്ന പുതിയ സെറ്റിംഗ്‌സ് ഓപ്ഷനുകളും വാട്‌സ്ആപ്പ് വെബിൽ ഉൾപ്പെടുത്താനാണ് മെറ്റയുടെ പദ്ധതി. ഇപ്പോൾ വാട്‌സ്ആപ്പ് വെബിലെ സെറ്റിംഗ്‌സിൽ ചാറ്റ്, ഗ്രൂപ്പ്, സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഓപ്ഷനുകൾ മാത്രമേയുള്ളൂ. എന്നാൽ കോളിംഗ് സൗകര്യം വരുന്നതോടെ, ഇൻകമിംഗ് കോളുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും.

നോട്ടിഫിക്കേഷൻ സംവിധാനം വളരെ വ്യക്തവും എളുപ്പം മനസിലാകുന്നതുമായ രീതിയിലായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരേസമയം പല ടാബുകളും തുറന്ന് ജോലി ചെയ്യുന്നവർക്ക് കോളുകൾ വരുന്നത് ശ്രദ്ധിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാൻ ഈ ഫീച്ചർ വളരെ സഹായിക്കും. കോളുകൾ സ്വീകരിക്കണമോ ഒഴിവാക്കണമോ എന്നത് ഉപയോക്താവിന് തന്നെ തീരുമാനിക്കാനുള്ള ഓപ്ഷനുകൾ ഉണ്ടാകുമെന്നതും ശ്രദ്ധേയമാണ്.

ആവശ്യത്തിന് നോട്ടിഫിക്കേഷൻ ഓണാക്കാനും ഓഫാക്കാനും കഴിയുന്ന സംവിധാനം ഉണ്ടെങ്കിൽ ജോലി സമയത്തുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കും.വാട്‌സ്ആപ്പ് വെബ് കോളിംഗ് ഫീച്ചർ ഇപ്പോഴും പണിപ്പുരയിലാണെന്നും ഇത് എപ്പോൾ പൊതുവായി ലഭ്യമാകുമെന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, വാബീറ്റ ഇൻഫോ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ആയതിനാൽ ഈ ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. വാട്‌സ്ആപ്പ് സ്ഥിരമായി പുതിയ അപ്‌ഡേറ്റുകൾ കൊണ്ടുവന്ന് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോമാണ് എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

എന്തായാലും, വാട്‌സ്ആപ്പ് വെബിൽ ഓഡിയോയും വീഡിയോ കോളിംഗും ലഭ്യമാകുന്നത് ഡിജിറ്റൽ ആശയവിനിമയ രംഗത്ത് ഒരു വലിയ മാറ്റമായിരിക്കും നൽകുക. മൊബൈലിനൊപ്പം തന്നെ കമ്പ്യൂട്ടറിലൂടെയും സമ്പൂർണമായ ആശയവിനിമയം സാധ്യമാകുന്നത് ഉപയോക്താക്കളുടെ സമയം ലാഭിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും. പുതിയ കോളിംഗ് സംവിധാനവും നോട്ടിഫിക്കേഷൻ നിയന്ത്രണങ്ങളും വാട്‌സ്ആപ്പ് വെബിനെ കൂടുതൽ ശക്തവും ഉപയോഗസൗഹൃദവുമായ പ്ലാറ്റ്‌ഫോമാക്കി മാറ്റുമെന്നതിൽ സംശയമില്ല.

Tags :

Recent News

Advertisement
WhiteswanTV Footer