Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2026 ൽ വരാനിരിക്കുന്നത് വലിയ അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുത്തശ്ശി വാംഗ എന്ന പേരിൽ ലോക പ്രശസ്തയായ ബാബ വംഗയുടെ 2025 ലെ പ്രവചനങ്ങൾ നാം കണ്ടതാണ്. ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ സുനാമിയും പ്രകൃതി ക്ഷോഭവും ഉണ്ടാകുമെന്നായിരുന്നു വാംഗയുടെ പ്രവചനം . എന്നാൽ ഈ പ്രവചനങ്ങൾ വലിയ തോതിൽ ഫലംകണ്ടില്ലെന്നുവേണം പറയാൻ. 2025 അവസാനിക്കവേ വീണ്ടും വംഗയുടെ പ്രവചനങ്ങൾ ലോക ശ്രദ്ധ നേടുകയാണ്.

2026 അത്ര സമാധാനപൂർവ്വമായൊരു വർഷമായിരിക്കില്ലെ എന്നാണു ബാബ വംഗയുടെ പ്രവചനങ്ങൾ. ബൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്ത് ജീവിച്ചിരുന്ന ഇവർ, ജീവിച്ചിരുന്ന കാലത്ത് റഷ്യൻ കമ്മ്യൂണിസ്റ്റുകാരാൽ വേട്ടയാടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് റഷ്യയിൽ നിന്ന് തന്നെ ഏറെ അംഗീകാരവും ബാബ വംഗയെ തേടിയെത്തി. 1996 -ൽ മരണശേഷമാണ് ബാബ വംഗ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്.

കുട്ടിക്കാലം മുതലെ അന്ധയായിരുന്ന ഇവരുടെ 2026 നെ കുറിച്ചുള്ള പ്രവചനങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മൂന്നാം ലോക മഹായുദ്ധം, എഐയുടെ അപ്രമാധിത്വം, സ്വർണ്ണവിലയിലെ വർദ്ധനവ്, സാമ്പത്തിക തകർച്ച, പ്രക‍ൃതി പ്രക്ഷോഭങ്ങൾ, പുടിൻറെ അധികാര നഷ്ടവും പുതിയൊരു നേതാവിൻറെ ഉദയവും തുടങ്ങി നിരവധി മേഖലകളിലെ അസ്ഥിരത, അനിശ്ചിതത്വം, പരിവർത്തനം എന്നിവ 2026 -ൽ സംഭവിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനം.

2026 വലിയ തോതിലുള്ള രാഷ്ട്രീയ തകർച്ച ഭൂമിയിൽ ദൃശ്യമാകുമെന്ന് ബാബ വംഗ പ്രവചിക്കുന്നു. മൂന്നാം ലോക മഹായുദ്ധത്തിൻറെ ആരംഭത്തെ കുറിച്ചും ആഗോള ശക്തികൾ ഉൾപ്പെടുന്ന ഒരു വലിയ തോതിലുള്ള സൈനിക നീക്കങ്ങളെ കുറിച്ചും അവ‍ർ മുന്നറിയിപ്പ് നൽകുന്നു. അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന യുദ്ധം അന്താരാഷ്ട്ര സംഘർഷങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

ചൈന തായ്‌വാൻറെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ദക്ഷിണ ചൈനാ കടലിലെ ആധിപത്യം നേടുമെന്നും ബാബ വംഗ പ്രവചിക്കുന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുമെന്നുമാണ് വാംഗ പ്രവചിക്കുന്നത്. ഇത് ലോകത്ത് വിശാലമായ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും. വിപണി തകർച്ച, കുതിച്ച് കയറുന്ന പണപ്പെരുപ്പം, പണ മൂല്യത്തിലെ അസ്ഥിരത എന്നിവ ശക്തമാകാൻ കാരണമാകും.

2026 ൽ ഒരു പുതിയ റഷ്യൻ നേതാവിൻറെ ഉദയം ബാബ വാംഗ പ്രവചിക്കുന്നു. ആഗോള രാഷ്ട്രീയത്തെ പുനർനിർമ്മിക്കുന്ന ശക്തനായ ഒരു ‘മാസ്റ്റർ’ റഷ്യയിൽ നിന്നും ഉദയം കൊള്ളുമെന്നാണ് ബാബ വംഗയുടെ പ്രവചനം. 2026 -ൽ എഐ മനുഷ്യരാശിയെ മാറ്റാനാവാത്ത വിധത്തിൽ പുനർനിർമ്മിക്കാൻ തുടങ്ങുമെന്നും വ്യവസായം, ദൈനംദിന ജീവിതം, സ്വയം ചിന്തിക്കുന്ന യന്ത്രങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം അപകടത്തിലാണെന്നും ബാബ വംഗ പ്രവചിക്കുന്നു.

മനുഷ്യൻ 2026 നവംബറിൽ അന്യഗ്രഹജീവികളെ ആദ്യമായി കണ്ടുമുട്ടും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഒരു വലിയ ബഹിരാകാശ പേടകത്തിലെ അപരിചിതമായ ഒരു നാഗരികത മനുഷ്യരെ സമീപിക്കുമെന്നും ബാബ വംഗ പ്രവചിച്ചതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

ആഗോള സമ്പദ് വ്യവസ്ഥ തകരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. പരമ്പരാഗത ബാങ്കിംഗ് സംവിധാനം തകരും. ബാങ്കിംഗ് മേഖലയിലെ അസ്ഥിരത, കറൻസിയുടെ മൂല്യത്തകർച്ച, വിപണിയിലെ ലിക്വിഡിറ്റി കുറയൽ എന്നിവ നേരിടും. ഇത് സാമ്പത്തിക അനിശ്ചിതത്വം വളർ‍ത്തും. ഇതോടെ ജനങ്ങൾ സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയും. ഇത് സ്വർണ്ണ വില ഗണ്യമായി ഉയരാൻ ഇടയാക്കും. സ്വ‍ർണത്തിൻറെ വില പതിന്മടങ്ങ് ഉയരുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

യുകെയിൽ 2022 -ൽ പ്രളയം പ്രവചിച്ച ബാബ വംഗ 2026 -ൽ കടുത്ത പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ചുഴലിക്കാറ്റുകൾ, വേലിയേറ്റ തിരമാലകൾ, ഭൂകമ്പങ്ങൾ എന്നിവയുടെ എണ്ണം കൂടും. എന്നാൽ പ്രകൃതിക്ഷോഭങ്ങൾ എവിടെ എപ്പോൾ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിട്ടില്ലെന്ന് ദി എക്സ്പ്രസ് യുഎസിൻറെ റിപ്പോർട്ട് പറയുന്നു.

2026-ൽ ഭൂകമ്പങ്ങളും, അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും. ഇത് ഭൂമിയിലെ കര വിസ്തൃതിയുടെ ഒരു പ്രധാന ഭാഗത്തെ 7-8% ബാധിക്കും. അതേസമയം മറ്റ് ഭാഗങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, തീവ്ര കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം ആവാസവ്യവസ്ഥയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും മാറ്റം സംഭവിക്കാമെന്നും വംഗ പ്രവചിക്കുന്നു.

എന്തായാലും വീണ്ടും ബാബ വാംഗയുടെ പ്രവചനം ലോക ശ്രദ്ധ നേടുകയാണ്. ഈ പ്രവചനങ്ങളൊക്കെ നടക്കുമോയെന്ന് ആശങ്കയും ഉയരുന്നുണ്ട് അതുപോലെ തന്നെ ഉണ്ടായാൽ എന്ത് ചെയ്യുമെന്നും ആശങ്കയുണ്ട്. 2026 ദുരന്തങ്ങളുടെ ഒരു വർഷമാകുമോയെന്ന് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer