ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി, ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതിന്റെ കഥ തനിക്ക് അറിയാം എന്നും, മലയാളത്തില്‍ ഇത് വരെ വരാത്ത തരത്തിലുള്ള ഒരു ചിത്രമായി മാറാനുള്ള എല്ലാ സാധ്യതയും ആശാന് ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഗംഭീര പ്രകടനങ്ങളും സാങ്കേതിക നിലവാരവും ഉള്ള ചിത്രമാണ് ഇതെന്ന് ഇതിന്റെ ട്രെയ്ലര്‍ കാണിച്ചു തരുന്നുണ്ടെന്നും അദ്ദേഹം ട്രെയ്ലര്‍ കണ്ടതിന് ശേഷം ലോഞ്ച് വേദിയില്‍ വച്ചു പ്രതികരിച്ചു. കഥ കേട്ടപ്പോള്‍, ചിത്രത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കിയത് കൊണ്ടാണ് ട്രെയ്ലര്‍ ലോഞ്ച് ചെയ്യാന്‍ എത്തുമെന്ന് താന്‍ സമ്മതം മൂളിയത് എന്നും മമ്മൂട്ടി പറഞ്ഞു.
ചിത്രം 2026 , ഫെബ്രുവരി 5 ന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ദ്രന്‍സ് കുറച്ചു നാളുകളായി അഭിനയം കൊണ്ട് എല്ലാവരെയും ഞെട്ടിക്കുകയാണെന്ന് പറഞ്ഞ മമ്മൂട്ടി, ആശാന്‍ സിനിമ ഒരത്ഭുത സിനിമയായി മാറാനുള്ള സാധ്യതകള്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇത്രയും പ്രത്യേകതകള്‍ ഉള്ള ചിത്രം പരിചയപ്പെടുത്താന്‍ കൂടിയാണ് താന്‍ എത്തിച്ചേര്‍ന്നത് എന്നും, ഈ ചിത്രം ഉപേക്ഷിക്കരുത് എന്നും പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് മമ്മൂട്ടി വാക്കുകള്‍ അവസാനിപ്പിച്ചത്.

സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ഡ്രാമയും കോമഡിയും കോര്‍ത്തിണക്കി ഒരുക്കിയ ചിത്രം ഇന്ദ്രന്‍സിന്റെ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കും എന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നു.
ഇന്ദ്രന്‍സ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ജോമോന്‍ ജ്യോതിര്‍ കൂടാതെ, നടന്‍ ഷോബി തിലകനും ബിബിന്‍ പെരുമ്പിള്ളിയും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. അതില്‍ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രന്‍സ് തന്റെ ശബ്ദവും നല്‍കിയിട്ടുണ്ട്.
ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രത്തില്‍, 100 ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അബിന്‍ ബിനോ, മദന്‍ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജാകൃഷ്ണന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവര്‍സീസ് പാര്‍ട്ണര്‍ – ഫാര്‍സ് ഫിലിംസ്, പിആര്‍ഒ ശബരി










