സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കുറുന്തോട്ടത്ത് റോഡിന്റെ കരിങ്കൽക്കെട്ട് തകർന്നു; ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: പഞ്ചായത്തിൽ വെമ്പന്നൂർ– ചെറിയകെ‌ാണ്ണി റോഡിന്റെ വശത്തെ കരിങ്കൽക്കെട്ട് തകർന്നതോടെ യാത്ര ദുരിതത്തിലായി. റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ കടന്നുപോകുന്നത് ഒരു വശത്ത് കൂടെ മാത്രമാക്കി.

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിലാണ് കുറുന്തോട്ടത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് 20 അടിയോളം താഴ്ചയിലേക്ക് പതിച്ചത്. വാട്ടർ അതോറിറ്റി അധികൃതരാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നുണ്ട്. ജലവിതരണം നിയന്ത്രിക്കുന്നതിനുള്ള വാൽവ് ചേംമ്പർ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

കൂടുതൽ മണ്ണ് ഇടിഞ്ഞാൽ ഇതിന് നാശം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്നാണ് വാട്ടർ അതോറിറ്റി അധികൃതർ വാഹനങ്ങളെ ഒരു വശത്ത് മാത്രമാക്കി നിയന്ത്രിച്ചത്. ഇവിടെ ഉണ്ടായിരുന്ന വൈകുണ്ഡസ്വാമിയുടെ സ്മൃതിമണ്ഡപവും തകർന്നു. സമീപത്തെ പാറക്വാറികളിൽ നിന്ന് അമിത ഭാരം കയറ്റിയ ലോറികളും മുൻപ് ഇൗ റോഡ് വഴിയാണ് സഞ്ചരിച്ചിരുന്നത്. ഇപ്പോൾ ലോറികൾക്ക് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഇടിഞ്ഞ ഭാഗത്തിന് സമീപത്ത് നിന്നാണ് കുറുന്തോട്ടം കല്ലുവരമ്പ് റോ‍ഡും തുടങ്ങുന്നത്. കരിങ്കൽകെട്ട് ഇടിഞ്ഞ് കിടക്കുന്നതിന് തുടർന്ന് സമീപത്തെ തോട്ടിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇനിയും വെള്ളം ഉയർന്നാൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് കയറാനും സാധ്യതയുണ്ട്. തകർന്ന ഭാഗം ഉടനടി നവീകരിക്കണമെന്നും ഇല്ലെങ്കിൽ റോഡിന്റെ വശം കൂടുതൽ ഇടിയാൻ സാധ്യത ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.

പൊതു മരാമത്ത്, വാട്ടർ അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഉടനടി പരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.കല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement