Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള സപ്തദിന സഹവാസ ക്യാമ്പ് ഗവ യു പി സ്കൂൾ പറവണ്ണയിൽ തുടങ്ങി. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന പ്രമേയത്തിലുള്ള ക്യാമ്പ് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ ബാബുരാജൻ ആദ്ധ്യക്ഷ്യം വഹിച്ചു.സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി. ആർ പ്രസാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

സ്കൂൾ പ്രധാന അധ്യാപകൻ വി. അബ്ദുസിയാദ് ,പി ടി എ പ്രസിഡണ്ട് എം. ഫൈസൽ .എസ് എം സി ചെയർമാൻ പി പി ശിഹാബ് ,നിർവാഹ സമിതി അംഗം എസ് .രോഹിത്, എൻ. എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. മഞ്ജുഷ ആർ വർമ്മ, ഡോ. കെ .ശുഭ, വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി എൻ .അഭിനവ് എന്നിവർ ആശംസകൾ നേർന്നു .അഞ്ജലി കൃഷ്ണ , എൻ.അഹിനിത , എം പി മുർഷിത എന്നിവർ എൻ എസ് എസ് ഗീതം ആലപിച്ചു .

ചടങ്ങിന് തമീം റഹ്മാൻ സ്വാഗതവും അഞ്ജലി കൃഷ്ണ നന്ദിയും പറഞ്ഞു .തുടർന്ന് അനീഷ് മണ്ണാർക്കാട് നാടൻപാട്ട് അവതരിപ്പിച്ചു .ജെ. സി .ഐ അന്താരാഷ്ട്ര പരിശീലകൻ എം എൻ ചന്ദ്രൻ നായർ മഞ്ഞുരുക്കം സെഷന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി ബീച്ച് ശുചീകരണം, സ്കൂൾ ശുചീകരണം, തെങ്ങിൻ തൈകൾ നടൽ ,സാമൂഹ്യ സർവ്വെ ലഹരി വിരുദ്ധ ബോധവൽക്കരണം, കൂട്ടയോട്ടം, യോഗ- ആത്മരക്ഷാപരിശീലനം , അങ്കണവാടി ശക്തികരണം ,വെട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരണം, പാലിയേറ്റീവ് കെയർ പ്രവർത്തനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. എഴുപതോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ് ഡിസംബർ 30ന് അവസാനിക്കുന്നതാണ്.

Recent News

Advertisement
WhiteswanTV Footer