Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെടുമങ്ങാട് പനയമുട്ടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. അക്ഷയ് (19) എന്ന യുവാവ് മരിച്ചത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്നാണ് അക്ഷയ്ക്ക് ഷോക്കേറ്റത്. കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മരിച്ച അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും അക്ഷയിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചതും. ഇവരില്‍ നിന്ന് നെടുമങ്ങാട് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാകാം മരമൊടിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീഴാന്‍ കാരണമെന്നാണ് കരുതുന്നത്.

Recent News

Advertisement
WhiteswanTV Footer