Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഭിമന്യു വധക്കേസ്; വിചാരണക്ക് തുടക്കം, പ്രതികൾ കുറ്റം നിഷേധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. എറണാകുളം സെഷൻസ് കോടതിയിൽ പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എസ്.ഡി.പി.ഐ–പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് ആരോപിക്കുന്ന 16 പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്. കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.

കേസിൽ ആകെ 26 പ്രതികൾക്കെതിരെയാണ് പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ ഘട്ടത്തിലേക്കുള്ള സുപ്രധാന നടപടിയായാണ് കുറ്റപത്രം വായിച്ചുകേൾപ്പിക്കൽ നടന്നത്. ഇനി സാക്ഷി വിസ്താരവും തെളിവെടുപ്പും ഉൾപ്പെടെയുള്ള നടപടികളാണ് കോടതിയിൽ പുരോഗമിക്കുക.

2018 ജൂലൈ 2-നാണ് മഹാരാജാസ് കോളേജ് ക്യാമ്പസിൽ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്താകെ വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ച സംഭവമായിരുന്നു ഇത്.

കേസിന്റെ വിചാരണയ്ക്കിടെ നിർണായക രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായതും വലിയ വിവാദമായിരുന്നു. തുടർന്ന് രേഖകൾ വീണ്ടും തയ്യാറാക്കിയ ശേഷമാണ് വിചാരണ നടപടികൾ പുനരാരംഭിക്കാൻ സാധിച്ചത്.

വിചാരണ അനാവശ്യമായി നീണ്ടുപോകുകയാണെന്ന് ആരോപിച്ച് അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി ഒമ്പത് മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേസ് വിചാരണ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

Advertisement
WhiteswanTV Footer