Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രം ‘വിത്ത് ലവ്’ ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.

എംആര്‍പി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേര്‍ന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വിത്ത് ലവ്’ 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദന്‍.

പുതുവര്‍ഷ ആശംസകളേകുന്ന ഒരു പുത്തന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഒരു ഫീല്‍ ഗുഡ് റൊമാന്റിക് എന്റര്‍ടെയ്നര്‍ ആയി ഒരുക്കിയ ചിത്രത്തിലെ ‘ അയ്യോ കാതലേ’ എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് യുവ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.

ഈ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്ന്, അതിന്റെ സംവിധായകന്‍ അബിഷന്‍ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്.

ലവര്‍, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്ത മദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രണയം, കോമഡി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റില്‍ ടീസറും ഗാനവും സൂചന നല്‍കുന്നുണ്ട്.

ഗുഡ് നൈറ്റ്, ലവര്‍, ടൂറിസ്റ്റ് ഫാമിലി എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റുകള്‍ നല്‍കി ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോണ്‍ ഫിലിംസുമായി സഹകരിക്കുന്ന എംആര്‍പി എന്റര്‍ടൈന്‍മെന്റ്.

ഹരിഷ് കുമാര്‍, കാവ്യാ അനില്‍, സച്ചിന്‍ നാച്ചിയപ്പന്‍, തേനി മുരുഗന്‍, ശരവണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച്, ഓഡിയോ ലോഞ്ച് തീയതികള്‍ ഉടന്‍ പുറത്ത് വിടും.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോണ്‍ റോള്‍ഡന്‍, എഡിറ്റിംഗ്- സുരേഷ് കുമാര്‍, കലാസംവിധാനം- രാജ്കമല്‍, കോസ്റ്റ്യൂം ഡിസൈന്‍- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസര്‍- വിജയ് എം. പി., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ. ബാലമുരുകന്‍, ഗാനരചന- മോഹന്‍ രാജന്‍, സൌണ്ട് മിക്‌സിംഗ്- സുരന്‍ ജി,
സൌണ്ട് ഡിസൈന്‍- സുരന്‍ ജി- എസ്. അളഗിയകൂത്തന്‍, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജന്‍, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്‌സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയര്‍- ഹരിഹരന്‍ അരുള്‍മുരുകന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷന്‍ മാനേജര്‍- ആര്‍ജെ സുരേഷ് കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍- ശരത് ജെ സാമുവല്‍, ടൈറ്റില്‍ ഡിസൈന്‍- യദു മുരുകന്‍, പബ്ലിസിറ്റി സ്റ്റില്‍സ്- ജോസ് ക്രിസ്റ്റോ, സ്റ്റില്‍സ്- മണിയന്‍, സഹസംവിധായകന്‍- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിന്‍ ജോസഫ്, ഹരിഹര തമിഴ്‌സെല്‍വന്‍, ബാനു പ്രകാശ്, നവീന്‍ എന്‍. കെ., ഹരി പ്രസാദ്, തങ്കവേല്‍, പിആര്‍ഒ- ശബരി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer