Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലാപ്പറമ്പിലെ അപകട മരണം; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മലാപ്പറമ്പ് സർവീസ് റോഡിൽ സ്കൂട്ടർ മറിഞ്ഞ് കണ്ണൂർ സ്വദേശി കെ. പ്രഗിൽ (37) മരിച്ച സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമയത്ത് രക്ഷാപ്രവർത്തനം ലഭിക്കാത്തതും കാർ യാത്രക്കാർ സംഭവസ്ഥലത്ത് നിർത്താതെ പോയതും ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നു.

സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങിയ കാർ വൺവേ തെറ്റിച്ച് തിരിയുന്നതിനിടെ വേഗത്തിൽ എത്തിയ സ്കൂട്ടർ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞതാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു. പുലർച്ചെ 12.50 ഓടെയായിരുന്നു അപകടം നടന്നത്. സമീപ സിസിടിവി ദൃശ്യങ്ങളിൽ, ലാബ് ഭാഗത്ത് നിന്ന് കാർ സർവീസ് റോഡിലേക്ക് ഇറങ്ങി എതിർദിശയിൽ തിരിയുന്ന സമയത്ത് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് വീഴുന്നത് വ്യക്തമായി കാണുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ പ്രഗിൽ റോഡിൽ കിടന്നിട്ടും കാറിലെ യാത്രക്കാർ സഹായം നൽകാതെ പോയതായി പോലീസ് അറിയിച്ചു. ഏകദേശം 20 മിനിറ്റിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകട ശബ്ദം കേട്ടാണ് സ്ഥലത്തെത്തിയതെന്ന് ആശുപത്രി ജീവനക്കാരൻ ആദ്യം പറഞ്ഞിരുന്നെങ്കിലും, സിസിടിവി പരിശോധിച്ചതിൽ അപകടസമയത്ത് കാർ ആശുപത്രി ഭാഗത്ത് നിന്ന് പുറത്തേക്കിറങ്ങുന്നത് കണ്ടതായി പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ ജീവനക്കാരന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

പ്രഗിൽ സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിൽ ടെറിട്ടോറിയൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. അപകടസമയത്ത് സുഹൃത്ത് അക്ഷയിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer