മലപ്പുറം: ബലി പെരുന്നാളിന്റെ തലേനാൾ പുതുവസ്ത്രം വാങ്ങി മടങ്ങുന്നതിനിടെ മിനിലോറി ഇടിച്ച് യുവാവ് മരിച്ചു. കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടിൽ മുനീറിന്റെ മകൻ നിഫാൽ (19) ആണ് മരിച്ചത്. കൊപ്പം സെന്ററിൽ വെച്ചായിരുന്നു അപകടം.
വളാഞ്ചേരി റോഡ് ഭാഗത്ത് നിന്ന് വന്ന മിനിലോറിയാണ് നിഫാൽ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഫാലിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഇജാസ് (18) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
മാതാവ്: താഹിറ, രണ്ട് സഹോദരിമാരുണ്ട്.






