കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിജീവിതയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് കോടതി ഉത്തരവ് .
നടിയുടെ അവസരങ്ങള്‍ നിഷേധിച്ചതിന് ഏതെങ്കിലും സംഭവങ്ങള്‍ എടുത്തുപറയാനും നടിയ്ക്ക് ആയിട്ടില്ലെന്നാണ് വിധിന്യായത്തില്‍ പറയുണ്ട്.
മലയാള സിനിമയില്‍ നിന്ന് നടിയെ പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല.
വര്‍ഷം രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നല്‍കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഈ ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴിയും വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തല്‍.
കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു അതിജീവിത മൊഴിനല്‍കിയത്.
തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിലുണ്ട്.
2012ല്‍ കൊച്ചിയില്‍ വെച്ച് യൂറോപ്യന്‍ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിംഗ് റോളുകള്‍ ചെയ്തിരുന്നത്.
ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്നാണ് നടിയുടെ മൊഴി.
എന്നാല്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്.






