ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റുവാങ്ങി ബോക്സോഫിസില്‍ തരംഗമായി മാറിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം അണിയറയില്‍ തയ്യാറാകുകയാണ്. ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റ്സാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പ്രസ്തുത ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ക്കാണ് അവസരം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനു വേണ്ടി അപേക്ഷിക്കാം.
മലബാര്‍ മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബന് – ജിത്തു അഷ്റഫ് – ഇ ഫോര്‍ എന്റെര്റ്റൈന്മെന്റ്സ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ പുതിയ ചിത്രത്തിന്റെ നായികയാവാനുള്ള ഓഡിഷനില്‍ പരിഗണിക്കപ്പെടാന്‍ എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകള്‍ ( ലേറ്റസ്റ്റ്), ഒരു മിനുട്ടില്‍ താഴെയുള്ള പെര്‍ഫോമന്‍സ് വീഡിയോ, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും വിലാസവും അടങ്ങുന്ന ബയോഡാറ്റ 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലേക്കോ അല്ലെങ്കില്‍ e4actress@gmail.com എന്ന നമ്പറിലേക്കോ അയക്കുക. 2025 സെപ്റ്റംബര്‍ 15 വരെ ലഭിക്കുന്ന അപേക്ഷകള്‍ ആണ് ഓഡിഷനിലേക്ക് പരിഗണിക്കുന്നത്.പി ആര് ഓ പ്രതീഷ് ശേഖര്‍.






