മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ്ങ് വിരുന്ന് കാഴ്ച്ചവെക്കുകയാണ് ഇന്ത്യയുടെ പുത്തന്‍ സെന്‍സേഷന്‍. ഇതിനിടെ വിചിത്രമായ ആവശ്യമുയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകന്‍ നൗമാന്‍ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പുണ്ടെന്നും ഇതു പരിശോധിക്കാന്‍ അദ്ദേഹത്തെ ലാബിലേക്ക് അയക്കണമെന്നും നൗമന്‍ ഒരു ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വൈഭവ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച. വൈഭവിന്റെ ബാറ്റില്‍ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസ്സാകുമ്പോള്‍ ശരീരത്തില്‍ മസിലുകളെല്ലാം കരുത്താര്‍ജിക്കും. പക്ഷേ ഈ പയ്യന് 16 വയസ്സാണു പ്രായം എന്നെല്ലെമാണ് അദ്ദേഹം പറഞ്ഞത്.
തമാശരൂപത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും പക്ഷേ സംഭവം സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണു വഴിയൊരുക്കിയത്. ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ 357 റണ്‍സടിച്ച വൈഭവ് റണ്‍വേട്ടക്കാരില്‍ രണ്ടാമതുണ്ട്.




