Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു.ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിട്ടു അംഗത്വം സ്വീകരിച്ചത്.ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു.നേരത്തെ രാജിവിവരം അറിയിച്ച് ബിട്ടു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് കത്ത് അയച്ചിരുന്നു.

സുഗന്ധഗിരി മരംമുറി:ഡിഎഫ്ഒയ്‌ക്കെതിരായ നടപടി സംശയ നിഴലില്‍

പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദര്‍ സിങ്ങ് ബിട്ടു ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രിയങ്കയുടെ വലംകൈ ആയിരുന്നു.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എഐസിസി ചുമതലകളില്‍ നിന്നും രാജിവെയ്ക്കുന്നതായി രാജി കത്തില്‍ അറിയിച്ചിരുന്നു.’മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം ഹൃദയഭാരത്തോടെ കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുന്ന’തായി ഇതിന് പിന്നാലെ ബിട്ടു ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer