Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അജിത് ഡോവൽ സൗദിയിൽ; മുഖ്യ അജൻഡ ഊർജ സുരക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ എത്തി ഊർജമന്ത്രി അബ്ദുൽഅസീസ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ പ്രധാന ഊർജ വിതരണ പങ്കാളികളിലൊന്നാണ് സൗദി അറേബ്യ.

ഊർജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ചർച്ചയായതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസേദ് അൽ ഐബാനും പങ്കെടുത്തു.

തുടർന്ന്, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായും അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം യുഎഇ സന്ദർശിച്ചിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറും സന്ദർശിച്ചു.

ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും തടസ്സമില്ലാതെ ഊർജ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യം.

Recent News

Advertisement
WhiteswanTV Footer