Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആര്‍ക്കാണ് ഭ്രാന്ത് പിടിച്ചതെന്ന് ആലപ്പുഴക്കാര്‍ക്ക് മനസിലായി; ജി സുധാകരനെതിരെ സലാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ തോൽക്കുമെന്ന് ഉറപ്പായ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം ഭ്രാന്തുപിടിച്ചു നടക്കുകയാണോയെന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി സലാം. ആർക്കാണു ഭ്രാന്തു പിടിച്ചതെന്നു തിരഞ്ഞെടുപ്പു കാലത്ത് ആലപ്പുഴക്കാർ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നു സലാം പറയുന്നു. സുധാകരനെതിരെ നിയമനടപടിയെടുക്കുന്നതു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും. സമൂഹ മാധ്യമത്തിലൂടെയായിരുന്നു സലാമിന്റെ പ്രതികരണം.

‘‘സുധാകരൻ എന്റെ നേരെ ഭ്രാന്തെടുത്തു തുള്ളാൻ വരേണ്ട. തൊപ്പി വച്ചു ചെണ്ട കൊട്ടിത്തന്നവരുടെ അടുത്തുപോയി ആകാം. പഴയതു പോലെ സിപിഎമ്മുകാർക്കു ക്ലാസെടുക്കാനും വരേണ്ട. പാർട്ടിയെ ചതിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും കൂടാരത്തിൽ കയറിക്കൂടിയ സുധാകരൻ അവർക്കും ജമാഅത്തെ ഇസ്‌ലാമിക്കും ക്ലാസെടുത്താൽ മതി. സുധാകരന്റെ യഥാർത്ഥ മുഖം കേരളം അറിയണമെന്നു വിചാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചതിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും കൂടാരത്തിൽ കയറിക്കൂടിയ സുധാകരൻ അവർക്കും ജമാഅത്തെ ഇസ്‌ലാമിക്കും ക്ലാസെടുത്താൽ മതി. സുധാകരന്റെ യഥാർത്ഥ മുഖം കേരളം അറിയണമെന്നു വിചാരിക്കുന്നു
സലാമിന് തീവ്രവാദബന്ധമുണ്ടെന്നു താൻ പറഞ്ഞിട്ടില്ല. തനിക്കെതിരെ എന്തോ തെളിവു പുറത്തുവിടുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനുവേണ്ടി വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല.

വ്യക്തിപരമായി അധിക്ഷേപിച്ചെന്നും നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്യുമെന്നും സലാം പറയുന്നുണ്ട്. അദ്ദേഹം ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ. സലാമിന്റെ പോക്കറ്റിൽ ഇരിക്കുന്ന കളിപ്പാട്ടമല്ല കോടതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix