ഇടുക്കി: എൻ.ഡി.പി.എസ്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുവാവ് തൊടുപുഴ മുട്ടം സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ യുവാവാണ് ടോയ്ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ജയിൽ അധികൃതർ ഉടൻ യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇയാൾ ചികിത്സയിൽ തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



